Friday, October 29, 2010

ചിന്തക്ക് തലവാചകം എഴുതാന്‍ ഞാന്‍ ദൈവമല്ല.....

വന്ദനം ഗുരുനാഥാ.....
എന്‍ വീഥിയില്‍ മാറ്റത്തിന്‍ ചലനങ്ങള്‍ തന്നതിന്
വന്ദനം മാതൃഹൃദയമേ..
തെറ്റില്‍ നിന്ന് മിഴിമാററിയതിന്  ....

          എന്ന് ചൊല്ലി  തുടങ്ങാന്‍ വയ്യെനിക്ക്‌  മാറ്റത്തിന്റെ ചിലമ്പ്  ഒലികള്‍    എന്‍
ഹൃദയതുടിപ്പില്‍ വരാതെ
           മാറ്റത്തിനെ കുറിചെഴുതിയിട്ടു കാര്യമില്ല എന്നുള്ള ബോധം
           മാറ്റം അത് പ്രകൃതി നിയമമാണ് അത് പോലെ തന്നെ വേര്‍പാടും .....
           വന്ദനം ചാര്തനാണ്  എഴുതി തുടങ്ങിയത്
           പക്ഷെ എന്റെ മനസ്സ് അതിനോടോത്ത് തുഴഞ്ഞില്ല എവിടോയോ കാറ്റിന്റെ ദിശ മാറി
           ഞാന്‍ വേര്‍പെട്ടത്‌ പോലെ എന്റെ മനസ്സും ചിന്തയില്‍ നിന്ന് വേര്‍പെടുകയായിരുന്നു
           ഞാന്‍ ഇപ്പോള്‍ അല്ല എന്റെ മനസിന്റെ ചലന ദിശ മാറുകയാണ്
          ഈ കടല്‍ തീരത്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ ഈ തിരയും തീരവും    തമ്മിലുള്ള സ്വാകാര്യങ്ങളും           അവരുടെ സങ്കടങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..

          കര തന്‍ പ്രാണ നാഥനാം തിരയോട് ചൊല്ലി ...............

ഇനി മടങ്ങാതെ മയങ്ങാതെ മടിചെപ്പില്‍ തലചായ്ച്ചു ഇരുന്നൂടെ
ഇനി വയ്യെനിക്ക്‌ ഒരു നിമിഷമാം മൂകമാം  വേര്‍പാട്‌ സഹിക്കാന്‍ വയ്യെനിക്ക്‌
തിര പറയുകയായിരുന്നു .........
സഖി വേര്‍പാട്‌ പ്രകൃതി തന്‍ നിയമമാണ് ...
ഒരമ്മ തന്‍  കുഞ്ഞിനെ പിരിയുന്നു ,
നിലാവ് പകലിനോട് വിടപറയുന്നു ,
വേര്‍പാട്‌ പ്രകൃതി തന്‍ നിയമമാണ്
അത് അനുഗമിക്കും നാം ഗണങ്ങള്‍ മാത്രം.............

Monday, September 13, 2010

തമ്പുരാട്ടി

ഇമ്ഭ്രാന്‍  തംഭ്രാന്റെ പൊന്നോമന  മോള്‍
നിന്ന് കൊതിച്ചു  വന്നു കളിച്ചു എന്നോട് കൂടി
ചന്ദന പൊട്ടുണ്ടേ ചാന്തും വളയും ഉണ്ടേ
പുഞ്ചിരി തൂകി  വന്നു നില്‍കണ  മാലാക പെണ്ണ്
ഇന്നും ഞാന്‍ ഒര്കുണ്ടേ പാട  വരമ്പത്ത് 
ഓടി വെന്ന് വീണു നിന്ന്‍ മുത്തം തന്നതും
മനതൊരംബിളിയെ നോക്കി നില്കവേ
തഴതോരംബിളി എന്ന്‍ ചാരെ നിന്നതും
ആകൈ  ഈകൈ ഒന്നായി മാറിയതും
മുട്ടിയുരുബി കതോടുകതോരം കിന്നാരം ചൊല്ലിയതും
എന്നിട്ടും ഞാന്‍ എന്തെ  നിന്നോട് ചൊല്ലിയില്ല
എന്നോട്  എന്നോട് ഇഷ്ടമാണന്‍ തമ്പുരാട്ടിക്ക് !!!!!!!!!!!!

Saturday, September 11, 2010

ജിവിധ താളുകള്‍

നിന്‍ നെറ്റിയില്‍ ചുംബിച്ചു ഉണര്‍ത്തി
ഞാന്‍ മാറോടു ചേര്‍ത്തുവെച്ചു
ഇന്നലെ ഞാന്‍ കണ്ട പെണ്കിടാവേ
എന്തിനെന്‍ മാറത്തു നീ ചാഞ്ഞു
  ജിവിതമാം ഒട്ടതിനെടയില്‍ ഒരു സ്ത്രീ സുഖം നീ തെന്നു
യാത്ര ചോദിക്കുവാന്‍ വയ്യ  എനിക്ക് നിന്നോട്,
ഞാന്‍ കണ്ട  ജിവിത താളുകളില്‍ ഇനി മറ്റൊരു താള് കു‌ടി
എന്തോ എനികുന്നു ഈ മനസിനോട് വിടപറയാന്‍ വയ്യാത്തത് പോലെ
സ്നേഹത്തിന്‍ കാന്ത ശക്തി ഞാന്‍ അറിയുന്നു
ഈ ഒരു രാത്രി കൊണ്ടു ബോധ്യമായി
മുഘമാം  നിമിഷങള്‍ ഓരോന്നും
ഈ നെഞ്ഞിന്‍ കൂടിലേക്ക്  മുള്ളുകള്‍ കുത്തി ഇറക്കും പോലെ
ജിവിത സ്പന്ദനം ഞാന്‍ ഇന്ന്‍ അറിയുന്നു
ഈ ഒരു രാത്രി സമ്മാനിച്ച ഈ പെണ്ണിലൂടെ
ജിവിതമാം ഒട്ടതിനെടയില്‍ ഈ താളും മാറ്റിവെക്കും
ഒരു പക്ഷെ സ്നേഹത്തിന്‍ ഈ താള്  എനിക്ക് എന്നും  ഓര്‍ത്തുവെക്കാന്‍!!!!